മുഖ്യമന്ത്രി കാന്തപുരത്തെ കണ്ടു; സൗഹൃദസന്ദര്‍ശനമെന്ന് ഉമ്മന്‍ചാണ്ടി

By gopala krishananFirst Published Apr 19, 2016, 5:43 AM IST
Highlights

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ എപി സുന്നികളുടെ പിന്തുണ തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാന്തപുരത്തെ കണ്ടു.എ പി വിഭാഗം ഇടത് മുന്നണിയെ പിന്തുണക്കുമെന്ന സൂചനകള്‍ക്കിടെയാണ് സഹകരണം തേടി മുഖ്യമന്ത്രി കാന്തപുരത്തെ സന്ദര്‍ശിച്ചത്. കുന്നമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖുമൊത്താണ് മുഖ്യമന്ത്രി കാന്തപുരത്തെ കാണാനെത്തിയത്.

എ പി സുന്നി വിഭാഗത്തിന്‍റെ ആസ്ഥാനമായ കാരന്തൂര്‍ മര്‍കസ് ഉള്‍പ്പെടുന്നത് കുന്നമംഗംലത്തായതിനാല്‍ സിദ്ദിഖിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു മുഖ്യമന്ത്രി. പതിനഞ്ച് മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ യുഡിഎഫിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി കാന്തപുരത്തോടാവശ്യപ്പെട്ടു. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നാണ് കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രിയും കാന്തപുരവും പ്രതികരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടത്പക്ഷത്തിനാണ് എപി വിഭാഗം പിന്തുണ നല്‍കിയിരുന്നത്. ഇത്തവണയും നിലപാടില്‍ മാറ്റമില്ലെന്നാണ് സൂചന. മാത്രമല്ല കാന്തപുരവുമായി ഏറെ അടുപ്പമുള്ള പിടിഎ റഹീമിനെയാണ് ഇക്കുറിയും ഇടത്മുന്നണി കുന്നമംഗലത്ത് മത്സരിപ്പിക്കുന്നത്ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ ടി സിദ്ദിഖിന്  പിന്തുണ തേടി മുഖ്യമന്ത്രി കാന്തപുരത്തെ കണ്ടത്.

click me!