
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം അൻപത് ശതമാനമാക്കണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷനോട് കേരളം. ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് നിലവിലെ 42 ശതമാനം വിഹിതം മതിയാകില്ല. നികുതി വിഹിതം 2.5 ശതമാനത്തിൽ നിന്ന് ഉയർത്തണം. വിവിധ മേഖലകൾക്കുള്ള കേന്ദ്ര ഗ്രാൻറുകൾക്കായി പുതിയ മാനദണ്ഡം ഏർപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പ്രത്യേകം നിവേദനവും നല്‍കി. കേന്ദ്ര പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ കെ സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam