കുസാറ്റില്‍ സരസ്വതി പൂജ നിഷേധിച്ചതിനെതിരെ പ്രതിഷേധം; ഒടുവില്‍ വൈസ് ചാന്‍സലറുടെ അനുമതി

By Web TeamFirst Published Feb 7, 2019, 3:48 PM IST
Highlights

മതേതര ക്യാമ്പസ് ആണെന്നും മതപരമായ ആചാരങ്ങൾ നടത്താൻ പാടില്ലെന്നും കാണിച്ച് സരസ്വതി പൂജ നടത്തുന്നത് ക്യാമ്പസിൽ വിലക്കിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെയാണ് ‌സരസ്വതി പൂജ നടത്താൻ കേരള സർവകാലാശാല വൈസ് ചാൻസലർ അനുമതി നൽകിയത്.     

ആലപ്പുഴ: കുട്ടനാട്ടിലെ കുസാറ്റ് ക്യാമ്പസിൽ സരസ്വതി പൂജ നടത്താൻ വിദ്യാർഥികൾക്ക് അനുമതി. മതേതര ക്യാമ്പസ് ആണെന്നും മതപരമായ ആചാരങ്ങൾ നടത്താൻ പാടില്ലെന്നും കാണിച്ച് സരസ്വതി പൂജ നടത്തുന്നത് ക്യാമ്പസിൽ വിലക്കിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെയാണ് ‌സരസ്വതി പൂജ നടത്താൻ കേരള സർവകാലാശാല വൈസ് ചാൻസ്‍ലർ അനുമതി നൽകിയത്.

ബീഹാറിൽനിന്നുള്ള വിദ്യാർത്ഥികളാണ് പൂജയ്ക്ക് വിസിയോട് അനുവാദം ആവശ്യപ്പെട്ടത്. ജനുവരി ഒൻപത് മുതൽ 11 വരെ പൂജ നടത്താനാണ് വിദ്യാർത്ഥികൾ അനുമതി തേടിയത്. ആദ്യം വിസി അനുമതി നിഷേധിക്കുകയും സരസ്വതി പൂജ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കുകയും ചെയ്തു. ഫെബ്രുവരി ഒന്നിനാണ് സർക്കുലർ പുറത്തിറക്കിയത്. മതപരമായ ആചാരങ്ങൾ ക്യാമ്പസിനകത്ത് നടത്താൻ അനുവദിക്കില്ലെന്ന് സർക്കുലറിൽ പറയുന്നുണ്ട്.   

ഇതിനെതിരെ വിദ്യാർത്ഥികൾ അണിനിരന്ന് ക്യാമ്പസിനകത്ത് പ്രതിഷേധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പിന്നീട് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ അനുമതി നൽകുകയായിരുന്നുവെന്ന് കുട്ടനാട്ടിലെ കുസാറ്റ് അധികൃതർ ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ക്യാമ്പസിലെ മുന്നൂറോളം വിദ്യാർത്ഥികളാണ് സർക്കുലറിനെതിരെ പ്രതിഷേധവുമായി ​രം​ഗത്തെത്തിയത്. 

click me!