
മലപ്പുറം: വഖഫ് ട്രൈബ്യൂണലിൽ ഇ കെ വിഭാഗം സുന്നികൾക്കും പ്രാതിനിധ്യം നൽകാൻ സർക്കാർ തീരുമാനിച്ചു. മലപ്പുറം തവനൂരിൽ മന്ത്രി കെ.ടി ജലീലുമായി സമസ്ത നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വഖഫ് ട്രൈബ്യൂണലിൽ പ്രാതിനിധ്യമില്ലാത്തതതിനെ തുടർന്ന് ഇ.കെ.വിഭാഗം സുന്നി നേതൃത്വം മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു.
വഖഫ് അദാലത്ത് പ ബഹിഷ്കരിക്കാനും ട്രൈബ്യൂണൽ ഓഫീസിലേക്ക് മാർച്ച് നടത്താനും സമസ്ത തീരുമാനിച്ചു.ഇതോടെയാണ് സമസ്തയെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ചർച്ചക്ക് വിളിച്ചത്. മൂന്ന് അംഗ ട്രൈബ്യൂണലിൽ ചെയർമാൻ ജില്ല ജഡ്ജി കെ. സോമനെക്കുടാതെ ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി എ.സി. ഉബൈദുല്ല, അഭിഭാഷകൻ ടി.കെ. ഹസൻ തുടങ്ങിയവരെയാണ് അംഗങ്ങളായി കേരള സർക്കാർ നിയമിച്ചത്.
ചെയർമാൻ ഒഴികെയുള്ള രണ്ടംഗങ്ങളും കാന്തപുരം എ.പി.അബൂബക്കറുമായി അടുത്തു നിൽക്കുന്നവരാണ് എന്നതായിരുന്നു ഇ.കെ.വിഭാഗം സുന്നികളുടെ എതിർപ്പിന്‍റെ കാരണം
പ്രാതിനിധ്യത്തിൽ ഉറപ്പ് കിട്ടിയതോടെ പ്രതിഷേധ പരിപാടികൾ സമസ്ത അവസാനിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam