മയക്കുമരുന്ന്  ഉപയോഗത്തില്‍ കേരളം പഞ്ചാബിന് ഒപ്പമെത്തുമെന്ന് ഋഷിരാജ് സിങ്

Published : Jun 21, 2016, 12:08 PM ISTUpdated : Oct 05, 2018, 03:10 AM IST
മയക്കുമരുന്ന്  ഉപയോഗത്തില്‍  കേരളം പഞ്ചാബിന് ഒപ്പമെത്തുമെന്ന് ഋഷിരാജ് സിങ്

Synopsis

കുട്ടികളുമായി നടത്തിയ സംവാദത്തിനിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ വിവരം നല്‍കിയപ്പോള്‍ അവരെ പിടികൂടാമെന്ന് കുട്ടിക്ക് ഉറപ്പ് നൽകുകമാത്രമല്ല, കുട്ടികള്‍ പറഞ്ഞ സ്ഥലത്ത് ഉടൻ പരിശോധന നടത്തണമെന്ന് കീഴുദ്യോഗസ്ഥന് ഋഷിരാജ് സിങ് നിർദ്ദേശം നല്‍കുകയും ചെയ്തു. എല്ലാ താലൂക്കുകളിലെയും ഗ്രാമപ്രദേശങ്ങളിലെ ഓരോ സ്കൂളുകളിൽ വീതം കുട്ടികളുമായി സംവദിക്കണമെന്ന തീരുമാനപ്രകാരമാണ് അദ്ദേഹം വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെത്തിയത്

സംവാദത്തിനിടെ കുട്ടികളിലെ മയക്കുമരുന്നുപയോഗത്തിന്റെ വ്യാപ്തിസംബന്ധിച്ചും പുതുതലമുറയെ കാർന്നു തിന്നുന്ന മറ്റു ദുശ്ശീലങ്ങളെ സംബന്ധിച്ചും അദ്ദേഹം വാചാലനായി. ഇടയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തന്നെ മദ്യം അടക്കമുള്ളവ വിതരണം ചെയ്യുന്നതിനെ കുറിച്ച് കുഴയ്ക്കുന്ന ചോദ്യങ്ങളും കുട്ടികളില്‍ നിന്നുയര്‍ന്നു. കുട്ടികൾക്ക് മയക്കുമരുന്നുപയോഗം സംബന്ധിച്ച് അറിയിപ്പുകൾ നൽകാൻ തന്റെ മൊബൈൽ നന്പറും വാട്സ്അപ്പ് നന്പറും കൈമാറിയാണ് സിങ് മടങ്ങിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് വോട്ട് ചോരി റാലിയില്‍ പരാമര്‍ശം, രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി
'അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടതിന് തെളിവില്ല'; നടിയെ ആക്രമിച്ച കേസിന്‍റെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്