വിവാദ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാ‍ര്‍ഡ് ചെയ്തു

Published : May 21, 2017, 07:15 PM ISTUpdated : Oct 05, 2018, 02:46 AM IST
വിവാദ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാ‍ര്‍ഡ് ചെയ്തു

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ലൈംഗികമായി ആക്രമിച്ച വിവാദ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയെ റിമാ‍ര്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് മജിസ്‍ട്രേറ്റ് റിമാ‌ന്‍ഡ് ചെയ്തത്. അതേ സമയം യുവതിയുടെ വീട്ടുകാരെ ഗംഗേശാനന്ദ സാമ്പത്തികമായി പറ്റിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

ശ്രീഹരിയെന്ന ഗംഗേശാനനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോഴാണ് യുവതി ജനനേന്ദ്രിയം വെട്ടിമാറ്റിയത്. ശസ്‌ത്രക്രിക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരിയെ 15 ദിവസത്തേക്കാണ് റിമാ‌ന്‍‍ഡ് ചെയ്തത്. ആശുപത്രിയിലെത്തിയാണ് മജിസ്‍ട്രേറ്റ് റിമാന്‍ഡ് രേഖപ്പെടുത്തിയത്. പൊലീസ് നിരീക്ഷണത്തിലുള്ള ശ്രീഹരിയെ ഡോക്ടറുടെ അനുമതി ലഭിച്ചാല്‍ പൊലീസ് സെല്ലിലേക്ക് മാറ്റും.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ശ്രീഹരിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും അതേ സമയം 40 ലക്ഷം സ്വാമി തട്ടിയെടുത്തതായി യുവതിയുടെ രക്ഷിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. വിവിധ ബിനിസസ്സുകള്‍ ആരംഭിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയിട്ടുള്ളത്. ശ്രീഹരിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനായി ശ്രീഹരിയെ വിശദമായി ചോദ്യം ചെയ്യും. യുവതിയുടെ വീടുമായുള്ള ബന്ധത്തെ കുറിച്ചും സംഭവത്തെ കുറിച്ചും പരസ്‌പരവിരുദ്ദമായ മറുപടികളാണ് ശ്രീഹരി നല്‍കുന്നത്. ശ്രീഹരിയുടെ ചില സഹായികളെയും വൈകാതെ പൊലീസ് ചോദ്യം ചെയ്യും. ഇവര്‍ ഒളിവില്ലെന്ന് പൊലീസ് പറയുന്നു. യുവതി ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗോവയുടെ സ്വന്തം കാർട്ടൂണിസ്റ്റ്; മനം കവരുന്ന വരകൾ, സഞ്ചാരികൾക്ക് കാണാം മരിയോ മിറാൻഡയുടെ കലാലോകം
രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും ദില്ലിയിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്, കെസി പങ്കെടുക്കില്ല