കേരളത്തിലെ പച്ചക്കറികള്‍ വിശ്വസിച്ച് കഴിക്കാം: പഠനം

Web Desk |  
Published : Apr 16, 2018, 11:24 PM ISTUpdated : Jun 08, 2018, 05:47 PM IST
കേരളത്തിലെ പച്ചക്കറികള്‍ വിശ്വസിച്ച് കഴിക്കാം: പഠനം

Synopsis

കേരളത്തിലെ പച്ചക്കറികള്‍ വിശ്വസിച്ച് കഴിക്കാം: പഠനം

തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 94 ശതമാനം പച്ചക്കറികളും സുരക്ഷിതമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. കോട്ടയം, കണ്ണൂര്‍, വയനാട് ജില്ലകളിലെ പച്ചക്കറികള്‍ പൂര്‍ണമായും കീടനാശിനി മുക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയ ചില മേഖലകളിൽ ബോധവത്കരണം നടത്താനാണ് സർവ്വകലാശാലയുടെ തീരുമാനം.

കേരളത്തിലെ കര്‍ഷകര്‍ അമിതമായി കീടനാശിനി പ്രയോഗിക്കുന്നില്ലെന്നാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 543 സാമ്പിളുകളാണ് കാര്‍ഷിക സര്‍വ്വകലാശാല പരിശോധനയ്ക്കെടുത്തത്. കൊല്ലത്തെ കോവല്‍ പയര്‍ പച്ചമുളക് എന്നിവയിലും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ പയര്‍ പച്ചമുളക് എന്നിവയിലും പരിധിക്കു മുകളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി.

എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നുളള സാമ്പിളുകളില്‍ ചിലതില്‍ മാത്രമെ ചെറിയ തോതില്‍ കീടനാശിനിയുള്ളൂ. കാസര്‍കോ‍ഡ് ,കോഴിക്കോട് ജില്ലകളില്‍ നിന്നുളള പച്ചമുളകിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. മലപ്പുറത്തു നിന്നുളള വെള്ളരിയിലും ആലപ്പുഴയില്‍ നിന്നുളള കറിവേപ്പിലയിലും ഇടുക്കിയിലെ ബീൻസിലും ചെറിയ തോതില്‍ കീടനാശിനി കണ്ടെത്തി. പരിധിയില്‍ കൂടുതല്‍ കീടനാശിനി കണ്ടെത്തിയ സാമ്പിളുകൾ നല്‍കിയ കര്‍ഷകരെ വിവരം അറിയിക്കുന്നതിൊനപ്പം ബോധവത്കരിക്കാനുമാണ് സര്‍വകലാശാലയുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്