കാണാതായ പട്ടാളക്കാരന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

By Web DeskFirst Published Apr 16, 2018, 11:11 PM IST
Highlights
  • ഷോപ്പിയാന്‍ മേഖലയില്‍ നിന്നുമായിരുന്നു ഇയാളെ കാണാതായത്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് കാണാതായ ഇന്ത്യന്‍ പട്ടാളക്കാരന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി പൊലീസ്. തെക്കന്‍ കശ്മീരില്‍ നിന്ന് കഴിഞ്ഞ മാസം കാണാതായ പട്ടാളക്കാരനാണ് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നെന്ന് പൊലീസ് വിശദമാക്കിയത്.  ഇത് രണ്ടാം തവണയാണ് കശ്മീരില്‍ പട്ടാളക്കാരന്‍ തീവ്രവാദ സംഘത്തില്‍ ചേരുന്നത്. 

ജമ്മു കശ്മീര്‍ ലൈറ്റ് ഇന്ഫന്ററിയിലെ പട്ടാളക്കാരനായിരുന്ന ഇദ്രിസ് മിര്‍ ആണ് തീവ്രവാദ സംഘത്തിന് ഒപ്പം ചേര്‍ന്നതായി പൊലീസ് വ്യക്തമാക്കിയത്. ഷോപ്പിയാന്‍ മേഖലയില്‍ നിന്നുമായിരുന്നു ഇയാളെ കാണാതായത്. ഇത് സംബന്ധിച്ച് സൈന്യം ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ല. 

ആയുധധാരിയായി തീവ്രവാദ വേഷത്തിലുള്ള ഇയാളുടെ ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ജാര്‍ഖണ്ഡിലേക്ക് ലഭിച്ച പോസ്റ്റിങില്‍ ഇയാള്‍ അസംതൃപ്തനായിരുന്നുവെന്നും പോസ്റ്റിങ് ഓര്‍ഡര്‍ വന്നതിന് ശേഷമാണ് ഇയാളെ കാണാതായതെന്നുമാണ് പൊലീസ് വിശദീകരണം. 
 

click me!