പൊലീസ് വാഹനത്തിലിരുന്ന് കെവിന്‍ വധക്കേസ് പ്രതിയുടെ വീഡിയോ കോളിംഗ്; അന്വേഷണം പ്രഖ്യാപിച്ചു

Web Desk |  
Published : Jun 09, 2018, 11:48 AM ISTUpdated : Jun 29, 2018, 04:28 PM IST
പൊലീസ് വാഹനത്തിലിരുന്ന് കെവിന്‍ വധക്കേസ് പ്രതിയുടെ വീഡിയോ കോളിംഗ്; അന്വേഷണം പ്രഖ്യാപിച്ചു

Synopsis

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

കോട്ടയം: കെവിൻ വധക്കേസിലെ പ്രതിയുടെ വിവാദ വീഡിയോ കോളിംഗിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പൊലീസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ് പി ഹരിശങ്കർ വ്യക്തമാക്കി. കെവിൻ കേസിലെ പൊലീസ് നടപടികൾ നേരത്തെ തന്നെ വിവാദമായിരുന്നു.

ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഏഴാം പ്രതി ഷെഫിൻ  പൊലീസ് വാഹനത്തിലിരുന്ന് ബന്ധുവിനോട് വീഡിയോ കോളിൽ സംസാരിച്ചത്. ഇതിൻറെ ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കോടതിയിൽ ഹാജരായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. ഒമ്പതു പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്.

കെവിൻ വധക്കേസിലെ  പൊലീസിന്റെ വീഴ്ച നേരത്തെ തന്നെ വിവാദമായിരുന്നു' ഇതിന് തുടർച്ചയായാണ് വീഡിയോ കോളിംഗ് വിവാദം കേസന്വേഷണത്തിനായി രാസപരിശോധനാ  ഫലവും മെഡിക്കൽ സംഘത്തിന് റിപ്പോർട്ടും കാത്തിരിക്കുകയാണെന്ന് എസ്പി കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎം ശ്രീ: 'ഏകപക്ഷീയമായി സർക്കാരിന് പിൻമാറാനാകില്ല, ഭാവിനടപടികൾ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് അനുസരിച്ച്': മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
മത്സരലേലം ഒഴിവാക്കി; കേന്ദ്ര പൊതുമേഖലാ ഡിഫൻസ് സ്ഥാപനമായ ബിഡിഎല്ലിൽ വഴിവിട്ട ഇടപാട്! മുൻ ചെയർമാൻ്റെ ഭാര്യയുടെ കമ്പനിക്ക് ദീർഘകാല കരാർ നൽകാൻ നീക്കം