കെവിൻ വധക്കേസില്‍ നീനുവിന്‍റെ അച്ഛൻ ചാക്കോയുടെ വാദം പൊളിഞ്ഞു

Web Desk |  
Published : Jun 21, 2018, 06:18 AM ISTUpdated : Jun 29, 2018, 04:07 PM IST
കെവിൻ വധക്കേസില്‍ നീനുവിന്‍റെ അച്ഛൻ ചാക്കോയുടെ വാദം പൊളിഞ്ഞു

Synopsis

ചാക്കോയുടെ വാദം പൊളിഞ്ഞു നീനുവിന്‍റെ ചികിത്സാ രേഖകള്‍ കിട്ടിയില്ല ചാക്കോയെ തെൻമലയിലെ വീട്ടിലെത്തിച്ചു

കോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്‍റെ അച്ഛൻ ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെൻമലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രേഖകള്‍ കോടതിയിലെത്തിക്കുമെന്ന് ചാക്കോയുടെ അഭിഭാഷകൻ വ്യക്തമാക്കി. നീനുവിന് മാനസിക രോഗമാണെന്നും ഇപ്പേള്‍ താമസിക്കുന്ന കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാൻ കോടതി അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ചാക്കോയുമൊത്ത് പൊലീസ് തെൻമലയിലെ വീട്ടിലെത്തിയത്..നാല്  മണിയോടെ ഒറ്റക്കല്ലിലെത്തിയ സംഘം വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും രേഖകളൊന്നും കിട്ടിയില്ല. ചാക്കോയുടെ അഭിഭാഷകനും പൊലീസുകാരും ഒപ്പമുണ്ടായിരുന്നു..പരിശോധന ഒരു മണിക്കൂര്‍ നീണ്ടു. ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും കണ്ടെടുക്കാനായില്ല.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി രേഖകള്‍ സംഘടിപ്പിക്കാനാണ് ഇനി ചാക്കോയുടെ നീക്കം. അഭിഭാഷകനെ അതിന് ചുമതലപ്പെടുത്തി. ചാക്കോയെ വീട്ടില്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര്‍‍ വീടിന് പരിസരത്ത് തടിച്ച് കൂടി. നാട്ടുകാര്‍ ചാക്കോയെ കൂകി വിളിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏപ്രിൽ 9ന് കേരളത്തിൽ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാ‍ർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം; സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി
'സതീശൻ നുണയാശാൻ'; ആക്രമണം കടുപ്പിച്ച് സിപിഎം; ചുട്ട മറുപടിയുമായി തിരിച്ചടിച്ച് സതീശനും, വാക്ക് പോര് മുറുകുന്നു