രണ്ട് യുവാക്കൾ ഉന്നയിച്ച ആരോപണത്തെ തുടർന്ന് ജനങ്ങൾ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പോലീസും കെ എം അഭിജിത് എംഎൽഎയും ഇടപെട്ടു. മായം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്.
കോഴിക്കോട്: പെട്രോളിൽ വെള്ളമെന്ന് ആരോപിച്ച് പെട്രോൾ പമ്പിൽ പ്രതിഷേധം. കോഴിക്കോട്ടെ നാദാപുരത്തെ കല്ലാച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പമ്പിനെതിരെയാണ് ആരോപണം. രണ്ടു യുവാക്കളാണ് പെട്രോളിൽ വെള്ളമുണ്ടെന്ന് ആരോപിച്ച് പമ്പിൽ എത്തി പ്രതിഷേധിച്ചത്. ഇതോടെ ജനങ്ങൾ സംഘടിച്ചു. പിന്നാലെ രൂക്ഷമായ തർക്കമായി. ഒടുവിൽ നാദാപുരം പൊലീസും കെ എം അഭിജിത്ത് എം എൽ എയും പമ്പ് അധികൃതരുമായി ചർച്ച നടത്തി. മായം കലർന്നിട്ടുണ്ടോ എന്ന പരിശോധന നടത്താമെന്ന ഉറപ്പിലാണ് ജനക്കൂട്ടം പിരിഞ്ഞു പോവാൻ തയ്യാറായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
