കെവിനെ കൊന്നത് തന്റെ വീട്ടുകാരുടെ ദുരഭിമാനം; തുറന്ന് പറഞ്ഞ് നീനു

Web Desk |  
Published : Jun 02, 2018, 10:32 PM ISTUpdated : Jun 29, 2018, 04:03 PM IST
കെവിനെ കൊന്നത് തന്റെ വീട്ടുകാരുടെ ദുരഭിമാനം; തുറന്ന് പറഞ്ഞ് നീനു

Synopsis

കെവിന്റെ കൊലപാതകത്തിന് കാരണം ദുരഭിമാനമെന്ന് നീനു കെവിന്റെ ജാതി തന്റെ വീട്ടുകാര്‍ക്ക് പ്രശ്നമായിരുന്നു

കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് ഉറപ്പിച്ച് പറഞ്ഞ് നീനു. കൊലപാതകത്തിന് കാരണമായത് കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം മൂലമെന്ന് നീനു പറഞ്ഞു. കെവിന്റെ ജാതി തന്റെ വീട്ടുകാര്‍ക്ക് പ്രശ്നമായിരുന്നുവെന്നും നീനു കൂട്ടിച്ചേര്‍ത്തു. നീനു പൊലീസിന് നല്‍കിയ മൊഴിയിലാണ് പരാമര്‍ശം. അതേസമയം കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നു. 

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കണ്ടെത്തലിനെ കുറിച്ച് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അന്വേഷണ സംഘം തേടുമെന്ന് അന്വേഷണ സംഘം വിശദമാക്കി. കേസിൽ കൃത്യമായ വിവരം നൽകുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും വീഴ്ചപറ്റിയെന്ന് പ്രത്യേക അന്വേഷണസംഘം വിലയിരുത്തി. കുടുംബപ്രശ്നം മാത്രമാണെന്ന സ്പെഷ്യൽ ബ്രാ‌ഞ്ച് റിപ്പോർട്ടാണ് എസ്പി മുഖ്യമന്ത്രിക്ക് നൽകിയത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മനപൂർവ്വം എസ്പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘത്തിന്റെ കണ്ടെത്തൽ.

നീനുവിന്റെ അമ്മ രഹ്നയ്ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയേക്കും. അതേസമയം പ്രതി ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ രണ്ട് പൊലീസുകാർക്ക് ജാമ്യം അനുവദിച്ചു. കൈക്കൂലി വാങ്ങിയതിന് മതിയായ തെളിവുകളോ , ഷാനുവിന്‍റെ മൊഴിയോ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഞായറാഴ്ച രാവിലെ കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം കുടുംബപ്രശ്നം മാത്രമാണെന്നായിരുന്നു എസ് പി മുഹമ്മദ് റഫീക്ക് മുഖ്യമന്ത്രിയെ ധരിപ്പിച്ചത്, കേസിന്റെ ഗൗരവം മനസിലാക്കാത്തതിനായിരുന്നു എസ്പിക്ക് സ്ഥലം മാറ്റം നൽകിയത്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന്റെയും സ്റ്റേഷനിൽ നിന്നുള്ള വിവരത്തിന്റെയും അടിസ്ഥാനത്തിലാണിതെന്നാണ് പ്രത്യേകഅന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തട്ടിക്കൊണ്ട് പോയവരിൽ ഒരാൾ രക്ഷപ്പെട്ടോടിയെന്നും മറ്റൊരാൾ ഇപ്പോൾ കോട്ടയത്തെത്തുമെന്നും സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. ഇക്കാര്യമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും മനപൂർവ്വം എസ്പി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘത്തിന്രെ കണ്ടെത്തൽ. ഗാന്ധിനഗർ പൊലീസിന് മാത്രമല്ല മറ്റ് വിഭാഗങ്ങളും കേസിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിച്ചില്ലെന്നാണ് റിപ്പോ‍ർട്ട് വ്യക്തമാക്കുന്നത്

കുറ്റകൃത്യത്തിൽ നേരിട്ടിടപെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ തെളിവെടുപ്പ് ഒരുമിച്ച് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനാൽ ഇപ്പോൾ തെളിവെടുപ്പ് വേണ്ടെന്ന് തീരുമാനിച്ചു. ഷാനുവിന് അമ്മ രഹ്ന പൊലീസ് നീരീക്ഷണത്തിലാണ്. ഇവരാണ് കെവിൻ താമസിക്കുന്ന വീട് ഷാനുവിന് കാണിച്ച് കൊടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും
തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, 'പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു'