മോദി-പുച്ചിന്‍ കൂടിക്കാഴ്ച തുടങ്ങി; നിര്‍ണായകമായ പ്രതിരോധ കരാറുകളില്‍ ഒപ്പുവയ്ക്കും

Published : Oct 05, 2018, 12:34 PM ISTUpdated : Oct 05, 2018, 01:15 PM IST
മോദി-പുച്ചിന്‍ കൂടിക്കാഴ്ച തുടങ്ങി; നിര്‍ണായകമായ പ്രതിരോധ കരാറുകളില്‍ ഒപ്പുവയ്ക്കും

Synopsis

പ്രതിരോധ രംഗത്തെ സഹകരണതത്തിനുള്ള കരാറുകളിലായിരിക്കും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് കൈമാറാമെന്ന് പുച്ചിന്‍ സമ്മതിച്ചിട്ടുണ്ട്. 

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വ്ലാദിമിര്‍ പുച്ചിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച തുടങ്ങി. ഇന്ത്യയ്ക്ക് മിസൈല്‍ സംവിധാനങ്ങള്‍ കൈമാറുന്നതടക്കമുള്ള കരാറുകളില്‍ പുച്ചിന്‍ ഒപ്പുവയ്ക്കും.

പ്രതിരോധ രംഗത്തെ സഹകരണതത്തിനുള്ള കരാറുകളിലായിരിക്കും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് കൈമാറാമെന്ന് പുച്ചിന്‍ സമ്മതിച്ചിട്ടുണ്ട്. 

റഷ്യയില്‍നിന്ന് അഞ്ച് പ്രതിരോധ സംവിധാനങ്ങള്‍ 39000 കോടി രൂപ ചെലവാക്കി വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. നാല് യുദ്ധക്കപ്പല്‍ വാങ്ങാനും തീരുമാനമുണ്ട്. കൂടാതെ കൂടുതല്‍ ആയുധങ്ങള്‍ റഷ്യയില്‍നിന്ന് വാങ്ങിയേക്കും.

ആകെ 75000 കോടി രൂപയുടെ പ്രതിരോധ സഹകരണം റഷ്യയുമായി നടത്താനാണ് കോന്ദ്രം ആലോചിക്കുന്നത്. ഇതിന് പുറമെ ബഹിരാകാശ രംഗത്തെ സഹകരണത്തിനും ഇരുരാജ്യങ്ങളും തമ്മില്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ആലോചനയുണ്ടാകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജയിലിനെ കുരുതിക്കളമാക്കി തടവുകാർ തമ്മിൽ സംഘർഷം, വീഡിയോ ദൃശ്യങ്ങളുമായി തടവുകാർ, പഞ്ചാബ് ജയിലിൽ വലിയ അക്രമം
കോയമ്പത്തൂരിൽ കടയിൽ പോയ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, ശക്തമായ പ്രതികരണവുമായി വിജയ്, ഡിജിപി സ്ഥലത്തേക്ക്