ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ ടെക്കി ഒടുവില്‍ വീട്ടിലെത്തി

web desk |  
Published : Jun 01, 2018, 02:33 PM ISTUpdated : Jun 29, 2018, 04:08 PM IST
ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ ടെക്കി ഒടുവില്‍ വീട്ടിലെത്തി

Synopsis

ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ ടെക്കി ഒടുവില്‍ വീട്ടിലെത്തി

ഗാസിയാബാദ്: ദില്ലിയില്‍നിന്ന് ഒരാഴ്ച മുമ്പ് ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൊലീസ് രക്ഷിച്ചു. നോയിഡയിലെ എച് സി എല്‍ ടെക്നോളജിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ രാജീവിനെ ആണ് പൊലീസ് രക്ഷപ്പെടുത്തിയത്. ഗുണ്ടാ സംഘവുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ രക്ഷിക്കാനായത്. 

 ജന്മദിന ആഘോഷങ്ങള്‍ക്കായി നോയിഡയില്‍നിന്ന് ഹരിദ്വാറിലേക്ക് പോകവെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. രാജീവ് തടവിലാണെന്നും ഇയാളെ വിട്ടുനല്‍കാന്‍ 15 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് പിറ്റേന്ന് രാജീവിന്‍റെ മൊബൈല്‍ നംബറില്‍നിന്ന് ഭാര്യയ്ക്ക് സന്ദേശം ലഭിച്ചിരുന്നു. 

തുടര്‍ന്ന് ഒരാഴ്ചയോളം നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് രാജീവിനെ കണ്ടെത്തിയത്. ഗാസിയാബാദിലെ ഇന്ദിരപുരത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘമാണ് ഗുണ്ടകളെ കീഴടക്കിയത്.  സംഭവത്തില്‍ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും രണ്ട് ആക്രമികള്‍ക്കും പരിക്കേറ്റു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി അഞ്ച് രാജ്യങ്ങള്‍, ഫലസ്തീനികളെ ദ്രോഹിക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ ഉപരോധം
കോടതിയിൽ കടകംപള്ളിക്ക് തിരിച്ചടി, സതീശനെതിരായ ഉപ ഹർജി തള്ളി; ശബരിമല സ്വർണക്കൊള്ളയിലെ പ്രസ്താവനകൾക്ക് വിലക്കില്ല, അപകീർത്തി കേസ് തുടരും