കൊയിലാണ്ടി തോരായികടവ് പാലം തകർച്ച: അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ചായിരുന്നു നിർമ്മാണം, കെആർഎഫ്ബി ക്കെതിരെ ആരോപണവുമായി കിഫ്ബി

Published : Aug 18, 2025, 09:56 AM IST
bridge collapse in koyilandy kozhikode

Synopsis

മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല

കോഴിക്കോട്:കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍  കെ ആർ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിർമ്മാണം  ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു ഇതു സംബന്ധിച്ച് മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് കിഫ്ബി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാലം തകർന്നതിൽ വിശദീകരണവുമായി നിർമാണ കമ്പനി രംഗത്ത് വന്നിരുന്നു. കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണ് അപകട കാരണമെന്ന് നിർമാണ കമ്പനിയായ PMR ഗ്രൂപ്പ്‌ വ്യക്തമാക്കുന്നത്. അന്വേഷണം നടത്തുന്ന KRFB പ്രൊജക്റ്റ്‌ ഡയറക്ടർക്കാണ് വിശദീകരണം നൽകിയത്. കോൺക്രീറ്റ് പമ്പിൽ തടസ്സം നേരിട്ടതോടെ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു, ഈ സമ്മർദം താങ്ങാതെയാണ് ഗർഡർ തകർന്നതെന്ന് വിശദീകരണം. PWD ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഉടൻ രേഖപെടുത്തും. എക്സ്ക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെ ഉള്ളവർ കോൺക്രീറ്റ് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉടൻ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് നൽകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെന്നാണ്  മന്ത്രി മുഹമ്മദ് റിയാസിന്‍റെ  നിലപാട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ