
ഹൈദരാബാദ്: ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. പ്രദേശവാസികളാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.
രാമന്തപുരിലെ ആർടിസി കോളനിയിലാണ് സംഭവം നടന്നത്. കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉപ്പൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam