
തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ പാറശാല എസ്. എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പ്രതി പി അനിൽകുമാർ ഒളിവിൽ തുടരുകയാണ്. പാറശ്ശാല എസ് എച്ച് ഓയുടെ ചുമതല പൂവാർ സി.ഐ നൽകും. ഇന്ന് വൈകിട്ടോടെ സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയേക്കും. നടപടി ആവശ്യപ്പെട്ട റൂറൽ എസ് പി സമർപ്പിച്ച റിപ്പോർട്ട് സൗത്ത് ഐ ജിയുടെ പരിഗണനയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam