ഡൊണാൾഡ് ട്രംപ് വാക്ക് പാലിക്കണമെന്ന് കിം ജോങ് ഉൻ

By Web TeamFirst Published Jan 1, 2019, 11:40 AM IST
Highlights

തങ്ങൾക്ക് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും സമ്മർദ്ദവും അവസാനിപ്പിച്ചില്ലെങ്കിൽ, തങ്ങളോടുള്ള പ്രതിജ്ഞ പാലിച്ചില്ലെങ്കിൽ പ്രതിജ്ഞയിൽ നിന്ന് പിന്മാ‍റുമെന്നും രാജ്യതാത്പര്യം സംരക്ഷിക്കാൻ പുതിയ വഴികൾ തേടുമെന്നും കിം ജോങ് മുന്നറിയിപ്പ് നൽകുന്നു. 


അമേരിക്ക: ഉത്തര കൊറിയയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപ​രോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കഴിഞ്ഞ ജൂണിൽ ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ കൊറിയൻ ഉപദ്വീപിലെ ആണവനിരായുധീകരണത്തിന് ഉറപ്പ് നൽകിയിരുന്നു. ലോകം മുഴുവൻ സാക്ഷിയാക്കി ട്രംപ് നടത്തിയ പ്രതിജ്ഞ പാലിക്കണമെന്നാണ് കിം ജോങ് ഉൻ ആവശ്യപ്പെടുന്നത്. 

തങ്ങൾക്ക് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും സമ്മർദ്ദവും അവസാനിപ്പിച്ചില്ലെങ്കിൽ, തങ്ങളോടുള്ള പ്രതിജ്ഞ പാലിച്ചില്ലെങ്കിൽ പ്രതിജ്ഞയിൽ നിന്ന് പിന്മാ‍റുമെന്നും രാജ്യതാത്പര്യം സംരക്ഷിക്കാൻ പുതിയ വഴികൾ തേടുമെന്നും കിം ജോങ് മുന്നറിയിപ്പ് നൽകുന്നു. കൊറിയയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധ വിഷയത്തിൽ തുടർച്ചയായി വാ​ദപ്രതിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റുമായി വീണ്ടും ഒരു ചർച്ചയ്ക്ക് താൻ തയ്യാറാണെന്ന് കിം ജോങ് ഉൻ പറയുന്നു. രാജ്യത്തിന് മുഴുവൻ സ്വീകാര്യമാകുന്ന തീരുമാനമായിരിക്കും തന്റെ ഭാ​ഗത്തു നിന്നുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

click me!