കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച മാറ്റിവെയ്ക്കുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

Web Desk |  
Published : May 23, 2018, 09:23 AM ISTUpdated : Jun 29, 2018, 04:07 PM IST
കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച മാറ്റിവെയ്ക്കുമെന്ന സൂചന നൽകി  ഡൊണാൾഡ് ട്രംപ്

Synopsis

അമേരിക്കയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്ന് വടക്കൻ കൊറിയ

വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച മാറ്റിവെയ്ക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവ നിരായുധീകരണത്തിന് അമേരിക്ക മുന്നോട്ടുവച്ച കർശന വ്യവസ്ഥകളാണ് തർക്കത്തിന് കാരണം. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തെക്കൻ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇൻ ട്രംപിനെ കണ്ടിരുന്നു. അതിനു ശേഷമാണ് ട്രംപിന്‍റെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്ന് വടക്കൻ കൊറിയ വ്യക്തമാക്കിയിരുന്നു. സിംഗപൂരിൽ അടുത്തമാസം 12നാണ് ട്രംപ് കിം കൂടിക്കാഴ്ച  നിശ്ചയിച്ചിരുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്