
ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് രജനികാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു.
സംഭവത്തെ അപലപിച്ച് സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സമരം നടത്തിയ സാധാരണക്കാരായ ഈ ജനങ്ങളുടെ രക്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പറഞ്ഞ് നിരവധി നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ വിചിത്രമായ വാദമാണ് പോലീസ് ഉയര്‍ത്തുന്നത്.
ജനങ്ങള്‍ക്ക് നേരേ വെടിയുതിര്‍ത്തിട്ടില്ല. ലാത്തിചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കി എന്നിവ മാത്രമാണ് ഉപയോഗിച്ചത്. മരണം സംഭവിച്ചത് കല്ലേറിലാണ് എന്നാണ് തമിഴ്‌നാട് പോലീസിന്റെ വിശദീകരണം.രജനിക്കു പുറമേ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസ്സന്‍, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam