ആറ് വര്‍ഷത്തിന് ശേഷം രാജകുമാരിയിലെ കിന്‍ഫ്ര അപ്പാല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Web Desk |  
Published : May 27, 2018, 06:12 PM ISTUpdated : Jun 29, 2018, 04:13 PM IST
ആറ് വര്‍ഷത്തിന് ശേഷം രാജകുമാരിയിലെ കിന്‍ഫ്ര അപ്പാല്‍ പാര്‍ക്ക്  ഉദ്ഘാടനം ചെയ്തു

Synopsis

രാജകുമാരിയിലെ കിന്‍ഫ്ര അപ്പാല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

ഇടുക്കി: നിർമാണം പൂർത്തിയാക്കി ആറുവർഷത്തിനുശേഷം ഇടുക്കി രാജകുമാരിയിലെ കിന്‍ഫ്ര അപ്പാരല്‍പാർക്ക് പ്രവർത്തനം തുടങ്ങി. മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തിപതിനൊന്നില്‍ വ്യവസായവകുപ്പാണ് എഴുപത്തിരണ്ടായിരം സ്ക്വയർഫീറ്റില്‍ അപ്പാരല്‍പാർക്കിന്‍റെ നിർമാണോദ്ഘാടനം നടത്തിയത്. 

കെട്ടിടം നിർമ്മിച്ച ശേഷം വസ്ത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ തുടങ്ങാൻ വാടകക്ക് നൽകാനായിരുന്നു തീരുമാനം. ആറുകോടിരൂപയാണ് ഇതിനായി വകയിരുത്തിയത്. ഒരുവർഷത്തിനകംതന്നെ കെട്ടിടം തയാറായെങ്കിലും തുടർ നടപടികളൊന്നും നടന്നില്ല. 

ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നുവന്നിരുന്നു. കോട്ടൺബ്ലോസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റ‍ഡ്. എന്ന കന്പനിയാണ് ഇപ്പോള്‍ കെട്ടിടം ലേലത്തിനെടുത്തിരിക്കുന്നത്. ടീഷർട്ട് നിർ‍മാണയൂണിറ്റാണ് ഇവിടെ ആരംഭിക്കുക. ആദ്യഘട്ടത്തില്‍ നാട്ടുകാരായ നൂറോളം സ്ത്രീകള്‍ക്ക് ഇതുവഴി തൊഴില്‍ലഭിക്കുമെന്നാണ് പ്രതീക്ഷ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പകൽ 10 മുതൽ 3 വരെ, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം
സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണത്തിന് തുടക്കം