മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന്

Web Desk |  
Published : Apr 18, 2018, 01:00 AM ISTUpdated : Jun 08, 2018, 05:47 PM IST
മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ആദ്യ സിനിമാ പ്രദര്‍ശനം ഇന്ന്

Synopsis

620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും.

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദർശനം. തീയറ്ററിലിരുന്നു സിനിമ കാണാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് നാളെ റിയാദിലെ എ.എം.സി തീയറ്ററിൽ ആദ്യ പ്രർശനത്തിനു എത്തുന്നത്.

620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. എന്നാൽ തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടില്ല. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. രാജ്യത്തെ രണ്ടാമത്തെ തീയറ്റർ ജിദ്ദയിലാണ് തുറക്കുന്നത്.

അഞ്ചു വർഷംകൊണ്ട് രാജ്യത്ത് 40 തീയറ്ററുകൾ തുറക്കാനാണ് പദ്ധതി. വരും വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള പല സിനിമാ പ്രദർ‍ശനങ്ങളും ഇനി സൗദിയിൽ അരങ്ങേറുമെന്നാണ് വിലയിരുത്തൽ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കംപാർട്ട്മെന്റിലേക്ക് കയറ്റാനിയില്ല, ഓടുന്ന ട്രെയിൻ കോച്ചിന്റെ ജനലിലൂടെ കൂറ്റൻ ഇരുമ്പ് പെട്ടി താങ്ങിപ്പിടിച്ച് യാത്രക്കാർ, വിമർശനം
ഈ മഴക്കാലത്തെ ആദ്യ അവധി പ്രഖ്യാപിച്ചു; കനത്തമഴയും റെഡ് അലർട്ടും കാരണം കാസർകോഡ്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി