ഹെല്‍മറ്റ് ധരിക്കാതെ പോലീസിനെ വെട്ടിച്ച് കിരണ്‍ ബേദിയുടെ സ്കൂട്ടര്‍ യാത്ര

Published : Aug 19, 2017, 09:24 PM ISTUpdated : Oct 05, 2018, 01:27 AM IST
ഹെല്‍മറ്റ് ധരിക്കാതെ  പോലീസിനെ വെട്ടിച്ച് കിരണ്‍ ബേദിയുടെ സ്കൂട്ടര്‍ യാത്ര

Synopsis

പുതുച്ചേരി: രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരോ എന്നറിയാന്‍ സ്കൂട്ടറുമായിറങ്ങിയ ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി പുലുവാല്‍ പിടിച്ചു. ഹെല്‍മറ്റ് ധരിക്കാതെയാണ് ലഫ്.ഗവര്‍ണര്‍ സഹയാത്രികയ്ക്കൊപ്പം പരിശോധനക്കിറങ്ങിയത്. പാതിമുഖം മറച്ച് അര്‍ധരാത്രി മുതല്‍ രാവിലെ ആറുമണി വരെയായിരുന്നു പരിശോധന.

മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയുടെ നിയമം ലംഘനം നിരവധി പേര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മെയ് ഒന്ന് മുതലാണ് പുതുച്ചേരിയില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ 2015ല്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 

പുതുച്ചരിയില്‍ കഴിഞ്ഞ വര്‍ഷം റോ‍ഡപകടത്തില്‍ മരിച്ചവരില്‍ 46 ശതമാനം പേര്‍ ബൈക്ക് യാത്രികരാണ്.

എന്നാല്‍ സ്ഥലം താരതമ്യേന സുരക്ഷിതമാണെന്നും കൂടുതല്‍ മെച്ചപ്പെടണമെന്നും കിരണ്‍ ബേദി ട്വീറ്റ് ചെയ്തു. സുരക്ഷ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കുമെന്ന് കിരണ്‍  കിരണ്‍ ബേദി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് 12 സ്ഥലങ്ങളിൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു