സ്ത്രീകളെ ദൈവതുല്യമായി കാണുന്ന ഇന്ത്യയും ശബരിമല സ്ത്രീ പ്രവേശനവും; കെകെ ശൈലജയുടെ പ്രതികരണം

Published : Sep 28, 2018, 06:54 PM IST
സ്ത്രീകളെ ദൈവതുല്യമായി കാണുന്ന ഇന്ത്യയും ശബരിമല സ്ത്രീ പ്രവേശനവും; കെകെ ശൈലജയുടെ പ്രതികരണം

Synopsis

സ്ത്രീകളെ ദൈവതുല്യമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ, സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല, ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല തുടങ്ങിയ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന വനിത എന്ന നിലയിലും വളരെയധികം സന്തോഷം നല്‍കുന്നതാണ് ഈ വിധിയെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെ ദൈവതുല്യമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ, സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല, ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല തുടങ്ങിയ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കായലിന് കുറുകെ കേരളത്തിലെ ഏറ്റവും വലിയ പാലം; 7 ദിവസത്തെ വമ്പൻ ആഘോഷം നടത്തും, പെരുമ്പളം പാലം ഉദ്ഘാടനം ഉടനെന്ന് ദലീമ എംഎൽഎ
പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി