തീരദേശ ഹൈവേയ്ക്ക് വേണ്ട ഭൂമി കിഫ്ബി നേരിട്ട് ഏറ്റെടുത്തു നല്‍കും

Published : Sep 28, 2018, 05:46 PM IST
തീരദേശ ഹൈവേയ്ക്ക് വേണ്ട ഭൂമി കിഫ്ബി നേരിട്ട് ഏറ്റെടുത്തു നല്‍കും

Synopsis

റവന്യൂവകുപ്പ് സ്ഥലേമേറ്റെടുത്ത് നൽകുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിർമ്മാണ വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം.

തിരുവനന്തപുരം: കിഫ് ബിയിൽ നിന്നും വായ്പയെടുത്തുള്ള പൊതുമരാമത്ത് നിർമ്മാണങ്ങള്‍ക്ക് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കും.  തീരദേശ ഹൈവേയുടെ നിർമ്മാണത്തിന് ഈ  സംവിധാനം ഉപയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. 

റവന്യൂവകുപ്പ് സ്ഥലേമേറ്റെടുത്ത് നൽകുന്നതിലെ കാലതാമസം കാരണം കിഫ്ബി വായ്പ ഉപയോഗിച്ചുള്ള മലയോര- തീര ദേശറോഡ് നിർമ്മാണ വൈകുകയാണ്. ഇതു പരിഹരിക്കാനാണ് പുതിയ സംവിധാനം. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരെയും വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടയുത്തി നാല് യൂണിറ്റുകള്‍ കിഫ്ബിയുണ്ടാക്കും. ഈ സംഘമായിരിക്കും ഭൂമി ഏറ്റെടുക്കുക.  

മൂന്നു വർഷത്തിനുള്ളിൽ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കിഫ്ബി ഉദ്യോഗസ്ഥരുടെയും പാത കടന്നുപോകുന്ന സ്ഥലത്തെ ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചു.  രണ്ട് മീറ്റർ സൈക്കിള്‍ പാത ഉള്‍പ്പെടെ 14 മീറ്ററാണ് പാതയുടെ വീതി.  9 ജില്ലകളിലൂടെ കടന്നുപോകുന്ന പാതക്ക് 600 കിലോ മീറ്ററാണ് നീളം. 6500 കോടിയാണ് ചിലവ്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിന്‍റെ സ്വര്‍ണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റില്‍