മലയോര മേഖലയിലെ അപൂർവ പ്രതിഭാസത്തെ കുറിച്ച് പഠിക്കണമെന്ന് കെ.എം മാണി

By vishnu kvFirst Published Sep 7, 2018, 10:07 PM IST
Highlights

അപൂർവ പ്രതിഭാസത്തിന്റെ ഫലമായി വീടുകൾ തകരുകയും കൃഷിസ്ഥലങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് പോലും താഴേക്ക് ഊർന്നു പോകുന്ന അവസ്ഥയുമുണ്ട്. മണ്ണ് നിരങ്ങി ഇറങ്ങുന്നത് ജനങ്ങളിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്. 

കോട്ടയം: പേമാരിക്കും പ്രളയത്തിനും ശേഷം ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി വിണ്ടു കീറുകയും തെന്നി മാറുകയും ചെയ്യുന്ന പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധരെ നിയോഗിക്കണമെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ കെ.എം.മാണി.

 അപൂർവ പ്രതിഭാസത്തിന്റെ ഫലമായി വീടുകൾ തകരുകയും കൃഷിസ്ഥലങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് പോലും താഴേക്ക് ഊർന്നു പോകുന്ന അവസ്ഥയുമുണ്ട്. മണ്ണ് നിരങ്ങി ഇറങ്ങുന്നത് ജനങ്ങളിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്. ക്യഷിയിടങ്ങൾ നശിക്കുന്നത് കാരണം  കർഷകർ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.  മലയോര മേഖലയിലെ ആശങ്കയകറ്റാൻ സർക്കാർ തലത്തിൽ അടിയന്തിര നടപടിയുണ്ടാവണം.

ആവശ്യമെങ്കിൽ കേന്ദ്ര സർക്കാരിനു കീഴിലെ ഗവേഷണ സ്ഥാപനങ്ങളിലെ  വിദഗ്ദ്ധ ശാസ്ത്രജ്ഞരെ ഇടുക്കി ജില്ലയിലെത്തിച്ച് പഠനം നടത്തണം.  സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ ഇടുക്കിയിലെ സ്ഥിതിവിശേഷം പ്രാഥമികമായി പഠിക്കാൻ ഉടൻ ചുമതലപ്പെടുത്തണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.

click me!