കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് ഏലിയാസ് ജോര്‍ജ്

Web Desk |  
Published : May 30, 2017, 05:12 PM ISTUpdated : Oct 05, 2018, 02:12 AM IST
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് ഏലിയാസ് ജോര്‍ജ്

Synopsis

ദില്ലി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. വാട്ടര്‍ മെട്രോയുടെ ജനറല്‍ കണ്‍സല്‍ട്ടന്റായി ഏയ്‌കോം എന്ന കണ്‍സോര്‍ഷ്യത്തെ നിയമിക്കാനും ദില്ലിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

പുതിയ മെട്രോ പദ്ധതികള്‍ പൊതു സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി തേടി കെഎംആര്‍എല്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. പിപിപി മോഡല്‍ എന്ന നിര്‍ദ്ദേശം രണ്ടാം ഘട്ട വികസനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കേയാണ് കേന്ദ്രത്തിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് എം ഡി ഏലിയാസ്‌ജോര്‍ജ് ദില്ലിയില്‍ അറിയിച്ചത്.

വാട്ടര്‍ മെട്രോയുടെ ജനറല്‍ കണ്‍സല്‍ട്ടന്റായ ഏയ്‌കോമുമായി താമസിയാതെ കരാര്‍ ഒപ്പുവെയ്ക്കും. 38 കോടിരൂപയുടേതാണ് കരാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാണി സാറിന്റെ പാലായിൽ പിന്നെയും തോറ്റു മകൻ, മത്സരിച്ച 12 സീറ്റിലും തോൽവി, മാണി ഗ്രൂപ്പിനെ പാടെ ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ്!
വിരിഞ്ഞ താമരകൾ മൂന്നും എൽഡിഎഫി് സീറ്റിൽ, യുഡിഎഫ് സുനാമിക്കിടെയും ബിജെപി മാസ്, ആറിടങ്ങളിൽ രണ്ടാമത്