മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം: ഫെയ്സ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് അന്വേണം

Published : Nov 16, 2017, 07:05 PM ISTUpdated : Oct 04, 2018, 07:11 PM IST
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം: ഫെയ്സ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് അന്വേണം

Synopsis

കോഴിക്കോട്: കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോഴിക്കോട് റൂറല്‍ എസ്.പി തന്നെ നേരിട്ടെത്തി തെളിവെടുത്തു. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൃശൂര്‍ ഇടത്തുരുത്തി സ്വദേശി ഊഷ്മള്‍ ഉല്ലാസാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കെട്ടിടത്തില്‍ നിന്ന വീണ വിദ്യാര്‍ത്ഥിനിയെ ഇരുകാലിനും നട്ടെല്ലിനും പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പോലീസ് അന്വേഷണം ഊര്‍ജ്ജിമാക്കിയിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താനും കൂടുതല്‍ തെളിവെടുപ്പിനുമായി കോഴിക്കോട് റൂറല്‍ എസ്.പി തന്നെ നേരിട്ടെത്തി. കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ അദ്ദേഹം പരിശോധന നടത്തി. വനിതകളുടെ ഹോസ്റ്റലിലെത്തി ഊഷ്മളിന്‍റെ സഹപാഠികളുടേയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സഹപാഠികളുമായി പ്രശ്നമുണ്ടായിരുന്നു എന്ന് സംശയിക്കത്തക്ക ഒരു കുറിപ്പ് വിദ്യാര്‍ത്ഥിനിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ഉണ്ട്. ഒരു ഗ്രൂപ്പില്‍ ഉണ്ടായ ചര്‍ച്ചയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഈ കുറിപ്പ്. ഇത് സംബന്ധിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ബൈറ്റ്... എം.കെ പുഷ്ക്കരന്‍, കോഴിക്കോട് റൂറല്‍ എസ്.പി

അതേസമയം മരണത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഊഷ്മളിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് ബന്ധു പറഞ്ഞു. ഊഷ്മളിന്‍റെ മുറിയില്‍ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കോളേജിനെക്കുറിച്ചോ സഹപാഠികളെക്കുറിച്ചോ സുഹൃത്തുക്കളക്കുറിച്ചോ മോശമായ പരാമര്‍ശങ്ങള്‍ ഇല്ല എന്നാണ് അറിയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.വി. നഫീസയ്ക്ക് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു