
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പകുതി പിന്നിട്ടതോടെ ജയമുറപ്പിച്ച് യുഡിഎഫ് മുന്നേറുന്നു. ഏഴു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിംലീഗിലെ കെഎന്‍എ ഖാദര്‍, സിപിഎമ്മിലെ പി പി ബഷീറിനെ 12688 വോട്ടുകള്‍ക്ക് മുന്നിലാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുഡിഎഫ് വോട്ടില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്, ആദ്യ ഏഴ് റൗണ്ടുകളിലായി പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ലീഗിന് ഉണ്ടായിട്ടുള്ളത്. ഇത് ലീഗ് കേന്ദ്രങ്ങളില്‍ വന്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എസ്ഡിപിഐ ആണുള്ളത്. എ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്.
എന്നാല്‍ ആദ്യ അഞ്ചു റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗിന് ഏഴായിരത്തോളം വോട്ടുകളുടെ കുറവുണ്ടായതായാണ് സൂചന. തിരൂരങ്ങാടി പി എസ് എം ഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകള്‍ വീതം ആകെ 12 റൗണ്ടുകളിലായി 165 ബൂത്തുകളാണുള്ളത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഖാദര്‍ 1200ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. ലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം സ്വപ്‌നം കാണുമ്പോള്‍, ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam