രവി പൂജാരിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കി; കേരള പൊലീസ് ഇതുവരെ സമീപിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ്

Published : Dec 18, 2018, 12:11 AM IST
രവി പൂജാരിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കി; കേരള പൊലീസ് ഇതുവരെ സമീപിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ്

Synopsis

വിദേശത്ത് നിന്ന് ലഭിക്കുന്ന രവി പൂജാരിയുടെ ഉത്തരവുകൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് കർണ്ണാടകത്തിലുള്ള രണ്ട് ഉത്തർ പ്രദേശുകാരാണ് എന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. ഭീഷണി പ്പെടുത്തി നേരിട്ട് ഗുണ്ടാപ്പിരിവ് നടത്താതെ പ്രാദേശിക ഗുണ്ടാസംഘങ്ങളെ കണ്ടെത്തി പണപ്പിരിവിന് ക്വട്ടേഷൻ നൽകുന്നതാണ് പൂജാരി ഗ്യാങ്ങിന്റെ ശൈലി. സമാന രീതിയിലാണ് കൊച്ചിയിലെ ഓപ്പറേഷനെന്നും മുംബൈ പൊലിസിലെ ക്രൈംബ്രാഞ്ച് പറയുന്നു

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പുമായി ബന്ധപ്പെട്ട് കേരളപൊലീസ് ഇതുവരെ സമീപിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ്. അതേ സമയം പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രവി പൂജാരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുംബൈ ക്രൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ നീരീക്ഷണം ശക്തമാക്കി.

നടി ലീനാ മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേര വെടിവെച്ച രണ്ടംഗ അക്രമി സംഘം കടന്നുകളയും മുമ്പ് രവി പൂജാരി എന്നെഴുതിയ കടലാസ് ക്ഷണം സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. രവി പൂജാരിയുടെ പേരിൽ കോടികൾ ആവശ്യപ്പെട്ട് നിരവധി തവണ ഫോൺ കോൾ വന്നതായി ലീന മറിയ പോളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതെതുടർന്ന് രവി പൂജാരിയുടെ സംഘങ്ങളെ കുറിച്ച് കൊച്ചി പൊലീസ് അന്വേണം നടത്തി വരികയാണ്.

രവി പൂജാരിയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസുമായി ആശയവിനിയമം നടത്തിയതായി കേരള പൊലീസ് അറിയിച്ചിരുന്നു. എന്നാൽ കേരള പൊലീസ് നിന്ന് വിഷയത്തിൽ ഔദ്യോഗികമായി ആശയവിനിയമായി നടത്തിയിട്ടില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്. എന്നാൽ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ വിവിധ ഏജൻസികൾ രവി പൂജാരിയുടെ സംഘങ്ങളെകുറിച്ച് നീരീക്ഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. വർഷങ്ങളായി ഇന്ത്യക്ക് പുറത്തു നിന്നാണ് രവി പൂജാരി തന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 

വിദേശത്ത് നിന്ന് ലഭിക്കുന്ന രവി പൂജാരിയുടെ ഉത്തരവുകൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് കർണ്ണാടകത്തിലുള്ള രണ്ട് ഉത്തർ പ്രദേശുകാരാണ് എന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. ഭീഷണി പ്പെടുത്തി നേരിട്ട് ഗുണ്ടാപ്പിരിവ് നടത്താതെ പ്രാദേശിക ഗുണ്ടാസംഘങ്ങളെ കണ്ടെത്തി പണപ്പിരിവിന് ക്വട്ടേഷൻ നൽകുന്നതാണ് പൂജാരി ഗ്യാങ്ങിന്റെ ശൈലി. സമാന രീതിയിലാണ് കൊച്ചിയിലെ ഓപ്പറേഷനെന്നും മുംബൈ പൊലിസിലെ ക്രൈംബ്രാഞ്ച് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ