കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കാർ, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം, ഒരാൾ കസ്റ്റഡിയിൽ

Published : Oct 23, 2026, 03:35 PM IST
car accident

Synopsis

കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല. വാഹനം പിടികൂടി, വാഹനത്തിനുള്ളിൽ ലഹരിവസ്തുക്കൾ ഉള്ളതായി സംശയം. പറവൂർ സ്വദേശി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: കൊച്ചി എളമക്കരയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി വാഹനം. ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. വാഹനം പോലീസുകാരുടെ ബൈക്ക് തട്ടിയിടുകയായിരുന്നു. എളമക്കര പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. കാർ ഡ്രൈവർ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല. വാഹനം പിടികൂടി, വാഹനത്തിനുള്ളിൽ ലഹരിവസ്തുക്കൾ ഉള്ളതായി സംശയം. പറവൂർ സ്വദേശി പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡാൻസാഫ് സംഘം ലഹരിപരിശോധന നടത്തുന്നതിനിടെയാണ് അപകടം. അതിനിടെ ഒരു വാഹനം ഡാൻസാഫ് സംഘത്തെ വെട്ടിച്ച് അതിവേ​ഗത്തിൽ ഒരു വാഹനം കടന്നുപോയത്. ഡാൻസാഫ് സംഘം വാഹനത്തെ പിന്തുടർന്നു. തുടർന്നാണ് ഡാൻസാഫിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. സമീപത്ത് പാർക്ക് ചെയ്ത മറ്റൊരു വാഹനത്തിലും കാർ ഇടിച്ചു. കാറിന്റെ ഡ്രൈവർ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെന്നിത്തലക്ക് പിന്നാലെ അനിൽകുമാറും ​ഗവർണർക്കെതിരെ രം​ഗത്ത്; 'ഞാൻ കഴിക്കുന്നതേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിർബന്ധം ജനാധിപത്യ വിരുദ്ധം'
ഭൂട്ടാനിൽനിന്നുള്ള ആഡംബര കാർ കടത്ത്: അസമിലെ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ കൊച്ചിയിൽ ഹാജരാക്കി കസ്റ്റംസ്; രജിസ്റ്റർചെയ്തുനൽകിയത് 464 വാഹനങ്ങൾ