
കൊച്ചി:വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യ വിമാനമെത്തി. അഹമ്മദാബാദില്‍നിന്നുള്ള ഇന്റിഗോയുടെ 667 വിമാനമാണ് പ്രളയത്തിന് ശേഷം നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയത്. കഴിഞ്ഞ 10 ദിവസമായി വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാത്രി 12 മണിക്ക് മുമ്പ് 33 സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് എത്തും.
30 വിമാനങ്ങളാണ് ഇവിടെ നിന്ന് പറന്നുയരുക. ഇന്റിഗോ 667 വിമാനം തന്നെയാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ആദ്യം പുറപ്പെടുക.വലിയ നഷ്ടമാണ് വിമാനത്താവളത്തില്‍ പ്രളയം വരുത്തിവച്ചത്. ഇതിനെ അതിജീവിച്ചുകൊണ്ടാണ് ഇപ്പോള്‍ ആഭ്യന്തര വിമാനം സിയാലില്‍ ഇറങ്ങിയത്.
പ്രളയത്തോടെ 10 കിലോമീറ്റര്‍ ചുറ്റളവിലെ വിമാനത്താവളത്തിന്റെ രണ്ടര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. റണ്‍വെയില്‍ വെള്ളം കയറി. സൗരtuാര്‍ജ്ജ പാനലുകള്‍ നശിച്ചിരുന്നു. ചെളി അടിഞ്ഞുകൂടി. എന്നാല്‍ 10 ദിവസം കൊണ്ട് അവയെല്ലാം അതിജീവിക്കാനായി. 24 മണിക്കൂറും മുഴുവന്‍ ജീവനക്കാരും പ്രവര്‍ത്തിച്ചാണ് വിമനത്താവളം ഇത്രപെട്ടന്ന് തിരിച്ചു പിടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam