മെട്രോ ഉദ്ഘാടനം; പ്രതിപക്ഷ നേതാവും ഇ. ശ്രീധരനും ചടങ്ങില്‍ വേണം, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

By Web DeskFirst Published Jun 15, 2017, 8:47 AM IST
Highlights

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിനെയും ഇ. ശ്രീധരനെയും ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷനേതാവിനെയും ഇ ശ്രീധരനെയും മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ചടങ്ങില്‍ 10 പേര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോ മാന്‍ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ നേതാവടക്കമുളളവര്‍ക്കും വേദിയില്‍ ഇരിപ്പിടമില്ല. ശ്രീധരനടക്കം 13 പേരെ വേദിയില്‍ ഇരുത്തണമെന്നായിരുന്നു കെഎംആര്‍എല്‍ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കിയത്. 

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന  മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗതി മന്ത്രി തോമസ് ചാണ്ടി, കെ വി തോമസ് എം പി , മേയര്‍ സൗമിനി ജയിന്‍ എന്നിവരെമാത്രം മാത്രം ഉള്‍പ്പെടുത്തിയാണ്  പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടികയ്ക്ക് അനുമതി നല്‍കയിത്.  

മെട്രോ മാന്‍ ഇ ശ്രീധരന്‍, കെ എം ആര്‍ എല്‍ എംഡി ഏലിയാസ് ജോര്‍ജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എം എല്‍ എ പിടി തോമസ്. കേന്ദ്ര നഗരസവികസന സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്. 
 

click me!