
കൊച്ചി:പതിനാല് വർഷത്തെ ഇടവേളയ്ക്കുശേഷം കൊട്ടിഘോഷിച്ച് കൊച്ചി ഹാർബർ ടെർമിനല്‍ സ്റ്റേഷനില്‍നിന്നും തുടങ്ങിയ ഡെമു സർവീസ് ദിവസങ്ങള്‍ക്കകം റെയില്‍വേ അവസാനിപ്പിച്ചു. സർവീസ് ലാഭകരമല്ലെന്നാണ് വിശദീകരണം. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടർന്നാണ് കഴിഞ്ഞ മാസം 26 ന് ഹാർബർ ടെർമിനല്‍ സ്റ്റേഷനില്‍നിന്നും താല്‍കാലിക ഡെമു സർവീസ് ആരംഭിച്ചത്. രാവിലെയും വൈകിട്ടുമായി ദിവസേന നാല് സർവ്വീസുകളായിരുന്നു ഉണ്ടായിരുന്നത്.
പതിനൊന്ന് ദിവസം നടത്തിയ സർവ്വീസ് ലാഭകരമല്ലെന്നാണ് റെയില്‍വേ അധികൃതർ പറയുന്നത്. ദിവസവും പത്തില്‍ താഴെ ആളുകള്‍മാത്രമാണ് സർവീസ് ഉപയോഗിക്കുന്നത്. 500 രൂപമാത്രമാണ് ശരാശരി വരുമാനം. ദിവസവും സർവീസ് നടത്തുന്നതിനായി 30000 രൂപയോളം ചിലവഴിക്കേണ്ടി വരുന്നതിനാല്‍ ഇനി തുടരാനാകില്ലെന്നാണ് റെയില്‍വേയുടെ തീരുമാനം.
എന്നാല്‍ പശ്ചിമകൊച്ചിയുടെ വികസനത്തിന് ഡെമുസർവീസ് അത്യാവശമാണെന്നാണ് നാട്ടുകാരുടെ നിലപാട്. വിനോദ സഞ്ചാരികള്‍ക്കായി ആവിയെഞ്ചിനില്‍ ഓടുന്ന പ്രത്യേകം പൈതൃക സർവീസ് തുടങ്ങാനൊക്കുമോയെന്ന് റെയില്‍വേ പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam