
കൊച്ചി: സംസ്ഥാനത്തിന്‍റെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യ
ഘട്ടത്തില്‍ 27 കമ്പനികള്‍ എത്തുമെന്നാണ് നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത് 8
ഐടി കമ്പനികളാണ്. അമേരിക്കയില്‍ പുതിയ പ്രസിഡൻറിൻറെ നയം അറിഞ്ഞ ശേഷംകൂടുതല്‍ യുഎസ് കമ്പനികള്‍ ഈ വര്‍ഷം എത്തുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതരുടെ പ്രതീക്ഷ.
സ്മാര്ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ വിദേശകമ്പനികള്‍ ഉള്‍പ്പെടെ 27 കമ്പനികള്‍ എത്തുമെന്നാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍
നടന്ന ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്.എന്നാല്‍ ഇതുവരെ എത്തിയത് 8 കമ്പനികള്‍ മാത്രം
കരാറൊപ്പിട്ട 9 കമ്പനികളുടെ അടിസ്ഥാന ജോലികള്‍ തുടങ്ങിയിട്ടുണ്ട്.ഇവ 3 മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. ഐബിഎസ് ഉള്പ്പെnടെ മറ്റു 5 കമ്പനികളുമായും കരാര്‍ ഒപ്പിട്ടിട്ടുണ്ട്.ഏണസ്ററ് ആൻറ് യംഗ് ഉള്‍പ്പെടെയുളള വൻകിട കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ട്.5 അമേരിക്കൻ കമ്പനികള്‍ സ്ഥലം ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംബില്‍ നിന്ന് എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞ ശേഷം സ്മാര്‍ട്ട് സിറ്റിയിലെത്തിയാല്‍ മതിയെന്നാണ് അവരുടെ തീരുമാനം.
ആറരലക്ഷം ചതുരശ്രയടി വിസ്തീര്ണത്തിലുളള സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ കെട്ടിടത്തില്‍ 70 ശതമാനം സ്ഥലവും വിറ്റു പോയെന്നാണ് അധികൃതരുടെ വിശദീകരണം. സ്മാര്ട്ട് സിറ്റി ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോള്‍ വെറും 1000 പേര്‍ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്.4 മാസത്തിനുള്ളില്‍ അത് 2500 ആയി ഉയരുമെന്നാണ് സ്മാര്ട്ട് സിറ്റി അധികൃതരുടെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam