കൊച്ചി ജലമെട്രോ; സർക്കാർ ഭൂമി ഏറ്റെടുക്കാൻ കെഎംആർഎല്ലിന് അനുമതി

By Web TeamFirst Published Jan 10, 2019, 3:44 PM IST
Highlights

കൊച്ചി മെട്രോയ്ക്ക് 38 ടെർമിനൽ നിർമ്മിക്കുന്നതിനായി 7.69 ഹെക്ടർ സർക്കാർ ഭൂമി കെഎംആർഎല്ലിന് ആവശ്യമുണ്ട്. ഇതില്‍ 11 ടെർമിനലിന് വേണ്ടി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന സംബന്ധിച്ച തീരുമാനം പിന്നീട് കൈക്കൊള്ളാനും തീരുമാനമായി.

കൊച്ചി: കൊച്ചി മെട്രോയ്ക്ക് 38 ടെർമിനൽ നിർമ്മിക്കുന്നതിനായി 7.69 ഹെക്ടർ സർക്കാർ ഭൂമി കെഎംആർഎല്ലിന് ആവശ്യമുണ്ട്. ഇതില്‍ 11 ടെർമിനലിന് വേണ്ടി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന സംബന്ധിച്ച തീരുമാനം പിന്നീട് കൈക്കൊള്ളാനും തീരുമാനമായി.

ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് ജംങ്ഷൻ തുടങ്ങി 38 ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയാണ് വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഏറ്റെടുക്കുക. ഈ വർഷം ഡിസംബറിൽ വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കുമെന്നാണ് കെഎംആർഎൽ പ്രഖ്യാപനം.

കൊച്ചി ജലമെട്രോ കൂടി സാധ്യമായാല്‍ റോഡ് ഗതാഗത കുരുക്കിന് വലിയൊരു ശമനമാകുമെന്നാണ് കരുതുന്നത്. കൊച്ചി മെട്രോയോടൊപ്പം തന്നെ ഇ.ശ്രീധരന്‍ വിഭാവനം ചെയ്തതാണ് കൊച്ചി ജലമെട്രോ.എന്നാല്‍ ഇതുവരെയായും വൈറ്റില ഹബ് മുതല്‍ കാക്കനാട് വരെ മാത്രമാണ് ജലമെട്രോ സര്‍വ്വീസ് നടത്തുന്നത്. 

click me!