
എറണാകുളം: പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിന്‍റെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രതികരിച്ചത്. പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് ചിറ്റിലപ്പള്ളി പറയുന്നത്.
ഗുണ്ടകള്‍ക്ക് ആക്രമങ്ങള്‍ നടത്താന്‍ ഒരു ദിവസം മാറ്റിവെയ്ക്കുക എന്നല്ലാതെ മറ്റൊരു ഗുണവും ഹര്‍ത്താല്‍ കൊണ്ടില്ല എന്നും ചിറ്റിലപ്പള്ളി പറയുന്നുണ്ട്. ഇത്തരം ഹര്‍ത്താലുകള്‍ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്നും ചിറ്റിലപ്പള്ളി അഭിപ്രായപ്പെടുന്നുണ്ട്. എല്ലാ ജനങ്ങളും ഇത് സഹിച്ചോളണം എന്ന അഹങ്കാരമാണ് ഇതെന്നും, പ്രളയദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam