കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് ഒക്ടോബര്‍ 20 മുതല്‍ സര്‍വ്വീസ് ആരംഭിക്കും

Published : Oct 11, 2018, 03:01 PM ISTUpdated : Oct 11, 2018, 03:04 PM IST
കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് ഒക്ടോബര്‍ 20 മുതല്‍ സര്‍വ്വീസ് ആരംഭിക്കും

Synopsis

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20-ന് സര്‍വ്വീസ് ആരംഭിക്കും. ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്.  സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷൻ അനൗണ്‍സ്മെന്‍റ് ഡിസ്പ്ലേ സംവിധാനം, എൽഇഡി ലൈറ്റുകൾ, സ്മോക്ക് അലാറം, കോഫി വെൻഡിങ് മെഷീൻ, മിനി പാൻട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു.

തിരുവനന്തപുരം:ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20-ന് സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും. 

ആധുനിക സൗകര്യങ്ങളോട് കൂടിയ 22 തേഡ് എസി കോച്ചുകളാണ് ഹംസഫറിനുള്ളത്.  സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷൻ അനൗണ്‍സ്മെന്‍റ് ഡിസ്പ്ലേ സംവിധാനം, എൽഇഡി ലൈറ്റുകൾ, സ്മോക്ക് അലാറം, കോഫി വെൻഡിങ് മെഷീൻ, മിനി പാൻട്രി തുടങ്ങിയ സൗകര്യങ്ങള്‍ ഹംസഫര്‍ എക്സ്പ്രസ്സിനെ ആകര്‍ഷകമാക്കുന്നു.

ബെംഗളൂരു നഗരത്തിന് മുന്‍പുള്ള ബസനവാഡി വരെയാണ് കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് സര്‍വ്വീസ് നടത്തുക. ബസനവാഡിക്ക് മുന്‍പ് കൃഷ്ണരാജപുരത്തും തീവണ്ടിക്ക് സ്റ്റോപ്പുണ്ടാവും. മെട്രോ സ്റ്റേഷനോടു ചേർന്നുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിര്‍മ്മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവിടെയും തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. 

വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.50-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം കാലത്ത് 10.45-ന് ബനസ്വാഡിയിലെത്തും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബനസ്വാഡിയില്‍ നിന്നും വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടുന്ന തീവണ്ടി രാവിലെ 9.05-ന് കൊച്ചുവേളിയില്‍ തിരിച്ചെത്തും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ