കോടനാട് കൊലക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങളില്‍ ദുരൂഹതയേറുന്നു

Published : Apr 29, 2017, 11:46 AM ISTUpdated : Oct 05, 2018, 02:36 AM IST
കോടനാട് കൊലക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട വാഹനാപകടങ്ങളില്‍ ദുരൂഹതയേറുന്നു

Synopsis

മുന്‍ തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ എസ്റ്റേറ്റ് കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ പ്രതികൾ ഉൾപ്പെട്ട വാഹനാപകടങ്ങളിൽ ദുരൂഹതയേറുന്നു. അപകടത്തിൽ മരിച്ച കേസിലെ രണ്ടാംപ്രതി സയന്‍റെ ഭാര്യയുടെയും മകളുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. ഒന്നാം പ്രതി കനകരാജ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിനിടെ എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ തൃശൂരില്‍ പിടിയിലായി.  

ഇന്ന് രാവിലെ അഞ്ചരയോടെയാണ് പാലക്കാട് തൃശൂർ ദേശീയപാതയിൽ കണ്ണാടിയിൽ വച്ച് സയനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ റാം ബഹദൂർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാം പ്രതി കെ വി സയനും വാഹനാപകടത്തിൽ പെടുന്നത്. രണ്ട് സംഭവത്തിലും ദുരൂഹത തുടരുന്നതിനിടയിലാണ് അപകടത്തിൽ മരിച്ച സയന്‍റെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തിൽ ഒരേ തരത്തിൽ മുറിവുകളുള്ളതായി വ്യക്തമാതകുന്നത്.

വിനുപ്രിയക്കും അഞ്ചു വയസ്സുകാരി നീതുവിനും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. അപകടം നടന്ന വാഹനത്തിൽ സയൻ ഇരുന്ന സീറ്റിന് സമീപത്ത് മാത്രമാണ് രക്തക്കറയുള്ളതെന്നതും ദൂരൂഹതയേറ്റുന്നു. ഇരുവരും മറ്റെവിടെയെങ്കിലും വച്ച് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്‍റെ സംശയം. ഇക്കാര്യങ്ങൾ ദുരീകരിക്കുന്നതിന് വാളയാറിലെ ടോൾപ്ലാസയിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം.

ഇക്കഴിഞ്ഞ 24 നാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെടുന്നത്. ജയലളിതയുടെ മരണത്തിനു ശേഷം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെ സംബന്ധിച്ച രേഖകൾ കാണാതായ സാഹര്യത്തിൽ  കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലെ രണ്ട് പ്രതികളും കൊല്ലപ്പെട്ടതാണ് സംഭവത്തിൽ ദുരീഹതയേറ്റുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും