
പത്തനംതിട്ട: സംസ്ഥാനത്ത് എവിടെയും അക്രമം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എവിടെയും കൊലപാതകം പാടില്ല. എല്ലായിടത്തും സമാധാനമാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. ഒരു വീടാക്രമിച്ചാൽ മറ്റൊരു വീടാക്രമിക്കുക, ഒരാളെ ആക്രമിച്ചാൽ മറ്റൊരാളെ ആക്രമിക്കുക.ഇനിയത് വേണ്ട. രാഷ്ട്രീയ പുനർ വിദ്യാഭ്യാസം ആവശ്യമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒരു പ്രലോഭനത്തിലും പെട്ട് പോകരുതെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.
ഭീകരവാദികളെ തുടച്ച് നീക്കുമെന്ന് പറഞ്ഞ മോദി ഭരണത്തിൽ സൈന്യത്തിന് സുരക്ഷയില്ല. 890 പട്ടാളക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇടതുപക്ഷം സൈനികർക്കൊപ്പമാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തെ വർഗീയമായി ഉപയോഗിക്കാൻ ആര്‍എസ്എസ് ശ്രമിക്കുകയാണ്. സൈനികരെ ഹെലികോപ്ടറിലോ വിമാനത്തിലോ കൊണ്ട് പോകാമായിരുന്നു. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ബി ജെ പി അധികാരത്തിൽ നിന്ന് പോകണം. കാശ്മീർ പ്രശ്നത്തിൽ രാഷ്ട്രീയ പരിഹാരം വേണമെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam