എൽഡിഎഫ് ഭരണത്തിൽ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 20, 2019, 7:27 PM IST
Highlights

ഒരു ചെറിയ വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ പണ്ടത്തെ ശീലം ഉപേക്ഷിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. അഴിമതി ചെറുക്കുന്ന സർക്കാരാണ് ഭരിക്കുന്നതെന്ന ബോധം അത്തരക്കാർക്ക് ഉണ്ടായാൽ നല്ലതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

കോഴിക്കോട്: അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ അഴിമതി പൂർണമായും തുടച്ചുമാറ്റിയെന്ന് അവകാശപ്പെടുന്നില്ലെന്നും എങ്കിലും ചില മേഖലകളിലൊക്കെ കാര്യമായ മാറ്റം പ്രകടമാണെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ആയിരം ദിനാഘോഷം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആയിരം ദിനം മുൻപുള്ള കേരളത്തിലെ സാഹചര്യം എന്തായിരുന്നുവെന്ന് ഓർക്കണം. അതിൽ നിന്നും പ്രകടമായ മാറ്റം ഇന്ന് കാണുന്നുണ്ട്. എന്നാൽ ഒരു ചെറിയ വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ പണ്ടത്തെ ശീലം ഉപേക്ഷിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. അഴിമതി ചെറുക്കുന്ന സർക്കാരാണ് ഭരിക്കുന്നതെന്ന ബോധം അത്തരക്കാർക്ക് ഉണ്ടായാൽ നല്ലതാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. 

​ഗെയ്ൽ പദ്ധതി ഏതാനും ആഴ്ചകൾക്കുള്ളിൽ നാടിന് സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കടമ്പകൾ മറികടക്കാൻ സർക്കാരിന് സാധിച്ചെന്നും ചൂണ്ടിക്കാട്ടി. നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോ​ഗം ബാധിച്ചു മരിച്ച സിസ്റ്റർ ലിനിയുടെ മക്കളായ ഋതുലും സിദ്ധാർത്ഥുമാണ്  ചടങ്ങിന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിക്ക് ദീപം കൈമാറിയത്. 
 

click me!