
തൃശൂര്‍: കെ.എം മാണിയെ എൽഡിഎഫിൽ എടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പ്രതികരണം. ഇല്ലാത്ത കാര്യമാണ് സിപിഐ പറഞ്ഞുനടക്കുന്നത്. ഇടതുവിരുദ്ധമുന്നണിയെ തകർക്കുകയാണ് സിപിഎം ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്ത ശേഷം മാത്രമാണെന്നും കോടിയേരി പറഞ്ഞു. കണ്ണൂർ ആക്രമണത്തെ കോടിയേരി അപലപിച്ചു. സംഭവം ദൗർഭാഗ്യകരമാണ്. പാർട്ടി ഓഫീസുകൾക്കും വീടുകൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam