
തിരുവനന്തപുരം: സിപിഎം വിരുദ്ധതയുണ്ടാക്കാന്‍ സിപിഐ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സിപിഐയിലെ ഒരു വിഭാഗം നടത്തുന്ന ഇത്തരം ശ്രമം മനസ്സിലാക്കി വേണം പ്രതികരണങ്ങള്‍ നടത്താനെന്ന് കോടിയേരി ബാലകൃ്ഷന്‍ പറഞ്ഞു. മൂന്നാറിലെ വന്‍കിട കൈയേറ്റമൊഴിപ്പിക്കുന്നതില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പാണെന്ന് സിപിഎം സമിതി വിലയിരുത്തി.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കടുത്ത വിമര്‍ശനമാണ് സിപിഐയ്ക്കും കാനം രാജേന്ദ്രനുമെതിരെ സംസ്ഥാന സമിതിയിലുണ്ടായത്. സിപിഎം വിരുദ്ധതയുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സിപിഐയിലെ ഒരു വിഭാഗം നടത്തുകയാണെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയില്‍ കോടിയേരി ചൂണ്ടിക്കാട്ടി.
ഇത്തരം ശ്രമങ്ങള്‍ തിരിച്ചറിഞ്ഞാവണം നേതാക്കള്‍ പ്രതികരിക്കാനെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. മൂന്നാറിലെ പട്ടം വിതരണം ചെയ്യുന്ന നടപടികള്‍ക്ക് വേഗം പോര. പട്ടം സമയബന്ധിതമായി നല്‍കുന്നതിന് പകരം വിവാദത്തിന് പിറകെ പോകാനാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം. മുഖ്യമന്ത്രി രണ്ട് വട്ടം യോഗം വിളിച്ചിട്ടും പട്ടയം നല്‍കാനുള്ള നടപടി ഊര്‍ജ്ജിതമാക്കാതെ മുഖ്യമന്ത്രിയെത്തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് സിപിഐ ശ്രമിച്ചതെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി ചേരാന്‍ സിപിഐയ്ക്ക് താല്‍പ്പര്യമുണ്ട്. ഈ താല്‍പ്പര്യം വെച്ചാണ് കേരളത്തിലും ചില നേതാക്കള്‍ ഇടപെടുന്നതെന്ന് യോഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള സംസ്ഥന കമ്മിറ്റി അംഗം വിമര്‍ശിച്ചു. ടാറ്റയുടെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തപ്പോള്‍ അത് ബുദ്ധിമുട്ടാകുമെന്ന് നിലപാടാണ് കാനം സ്വീകരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ പരഉത്തുവന്നപ്പോള്‍ അത് മാത്രം പുറത്തുവന്നില്ലെന്ന് യോഗത്തില്‍ പരാഹസവുമുണ്ടായി.
അതേസമയം നിര്‍വ്വാഹക സമിതിയില്‍ മൂന്നാര്‍ കൈയ്യറ്റം ഒഴിപ്പിക്കുന്നതിലെ റവന്യു വകുപ്പ് നടപടിയെ പൂര്‍ണ്ണമായി പന്തുണയ്ക്ക് സിപിഐ സംസ്ഥാന സമിതിയും തുടങ്ങിയിട്ടുണ്ട്. ആദ്യ ദിവസം കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളാണ് ചര്‍ച്ച ചെയ്തത് . നാളെ കേരളത്തിലെ രാഷ്ട്രീയ വിഷയം സിപിഐ ചര്‍ച്ച ചെയ്യുമ്പോള്‍ ശക്തമായ വിമര്‍ശനം സിപിഎമ്മിനെതിരെയും ഉയരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam