ഫാസിസത്തെ നേരിടാന്‍ മുസ്ലീം ലീഗിനാവില്ല: കോടിയേരി ബാലകൃഷ‍്‍ണന്‍

Published : Sep 15, 2017, 09:02 AM ISTUpdated : Oct 04, 2018, 11:41 PM IST
ഫാസിസത്തെ നേരിടാന്‍ മുസ്ലീം ലീഗിനാവില്ല: കോടിയേരി ബാലകൃഷ‍്‍ണന്‍

Synopsis

മലപ്പുറം: വേങ്ങരയില്‍  ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. ഫാസിസത്തെ നേരിടാന്‍ മുസ്ലീം ലീഗിനാവില്ലെന്നും ഹിന്ദു വര്‍ഗീയതയെ മുസ്ലീം വര്‍ഗീയതകൊണ്ട് ചെറുക്കാനാവില്ലെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വര്‍ഗീയതക്കെതിരായ പോരാട്ടത്തിനാണ് വേങ്ങരയില്‍ ഇടതുപക്ഷത്തിന്‍റെ മുന്‍തൂക്കം. വേങ്ങരയില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്ന് കോടിയേരി അറിയിച്ചു. ജാതി- മത ഘടകങ്ങള്‍ നോക്കി ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മണ്ഡലത്തില്‍ ലീഗിനെതിരെ ശക്തമായ മല്‍സരം കാഴ്ച്ചവെക്കാനാകുമെന്ന് കോടിയേരി പ്രതീക്ഷ പ്രകടിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റ് ലോകം
'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി