നിലപാട് മയപ്പെടുത്തി കോടിയേരി; കത്തോലിക്കാസഭയെ പിന്തുണച്ച് മുല്ലപ്പള്ളി

By Web TeamFirst Published Sep 22, 2018, 10:08 PM IST
Highlights

കന്യാസ്ത്രീകളുടെ സമരത്തിലൂടെ തെളിഞ്ഞത് അവരുടെ നിശ്ചയദാർഡ്യമാണെന്ന പുതിയ വാദവുമായി കോടിയേരി ബാലകൃഷ്ണൻ. തന്റെ മുൻനിലപാടിനെ പൂർണ്ണമായും പിന്തുണച്ച് ഒരു നേതാവ് പോലും രംഗത്ത് വരാത്തതിന് പിന്നാലെയാണ് കോടിയേരി പുതിയ പ്രസ്താവന ഇറക്കിയത്. കന്യാസ്ത്രീകളുടെ സമരത്തെ ചരിത്രസംഭവമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വിശേഷിപ്പിച്ചപ്പോൾ സമരത്തിൽ അരാജകവാദികളുണ്ടോ എന്ന് തെളിവില്ലാതെ പറയാനാവില്ലെന്നാണ് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചത്. 
 

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിലൂടെ തെളിഞ്ഞത് അവരുടെ നിശ്ചയദാർഡ്യമാണെന്ന പുതിയ വാദവുമായി കോടിയേരി ബാലകൃഷ്ണൻ. തന്റെ മുൻനിലപാടിനെ പൂർണ്ണമായും പിന്തുണച്ച് ഒരു നേതാവ് പോലും രംഗത്ത് വരാത്തതിന് പിന്നാലെയാണ് കോടിയേരി പുതിയ പ്രസ്താവന ഇറക്കിയത്. കന്യാസ്ത്രീകളുടെ സമരത്തെ ചരിത്രസംഭവമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വിശേഷിപ്പിച്ചപ്പോൾ സമരത്തിൽ അരാജകവാദികളുണ്ടോ എന്ന് തെളിവില്ലാതെ പറയാനാവില്ലെന്നാണ് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചത്. 

സമരത്തിൽ ആരാജകവാദികളും ഉണ്ടായിരുന്നെന്ന പാർട്ടി സെക്രട്ടറിയുടെ വാദത്തെ പിന്തുണയ്ക്കാൻ ഇ പി ജയാജനും തയ്യാറായില്ല. കോടിയേരി ഉദ്ദേശിച്ചത് സമരത്തെ ദുരുപയോഗം ചെയ്യാൻ ചിലർ ശ്രമിച്ചിട്ടുണ്ടാകാം എന്നാണെന്ന വ്യാഖ്യാനമാണ് ഇരുനേതാക്കളും നൽകിയത്. ഇതിന് പിന്നാലെയാണ് സമരത്തെ വ്യക്തമായി പിന്തുണച്ച് കോടിയേരി പുതിയ പ്രസ്താവന ഇറക്കിയത്. സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ നിശ്ചദാർഡ്യമാണ്. സമരത്തിന്‍റെ ഉദ്ദേശവും നല്ലതായിരുന്നു. സമരത്തെ സർക്കാർ വിരുദ്ധമാക്കാൻ ചിലർ ശ്രമിച്ചെന്ന കാര്യമാണെന്ന് ചൂണ്ടിക്കാണിച്ചതെന്നും കോടിയേരി പ്രസ്താവനയിൽ പറയുന്നു. 

പാർട്ടി സെക്രട്ടറിയുടെ നിലപാടിനെ പൂർണ്ണമായും നേതാക്കൾ പിന്തുണയ്ക്കാത്തതും അതേതുടർന്ന് പുതിയ പ്രസ്താവന ഇറക്കേണ്ടിവന്നതും സിപിഎമ്മിലെ ആപൂർവ്വതയായപ്പോള്‍ സമരത്തോട് മുഖം തിരിഞ്ഞു നിന്ന് കെപിസിസിക്ക് നയം മാറ്റമൊന്നുമില്ലെന്ന് പുതിയ പ്രസിഡന്‍റ്  ഇന്ന് വ്യക്തമാക്കി.

click me!