കന്യാസ്ത്രീകളുടെ സമരം: നിലപാട് തിരുത്തി കോടിയേരി

Published : Sep 22, 2018, 05:13 PM IST
കന്യാസ്ത്രീകളുടെ സമരം: നിലപാട് തിരുത്തി കോടിയേരി

Synopsis

ജലന്ധർ ബിഷപ്പിനെതിരായ സമരത്തില്‍ കന്യസ്ത്രീകളോടുള്ള നിലപാട് തിരുത്തി കോടിയേരി ബാലകൃഷ്ണന്‍.  കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭക്കുളളിലെ മാറ്റത്തിന്‍റെ സൂചനയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

തിരുവനന്തപുരം : ജലന്ധർ ബിഷപ്പിനെതിരായ സമരത്തില്‍ കന്യസ്ത്രീകളോടുള്ള നിലപാട് തിരുത്തി കോടിയേരി ബാലകൃഷ്ണന്‍.  കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭക്കുളളിലെ മാറ്റത്തിന്‍റെ സൂചനയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്നും കോടിയേരി പ്രതികരിച്ചു.

നേരത്തെ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം വിരുദ്ധര്‍ ശ്രമിച്ചതാണ് തുറന്നുകാട്ടിയതെന്നും കോടിയേരി വിശദമാക്കി. 
കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം