പിഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും കായിക-ആയുധ പരിശീലന വിംങ്ങിൻ്റെ കോർഡിനേറ്ററായിരുന്നു. അധ്യാപകൻ്റെ കൈ വെട്ടിയ കേസിലും പ്രതിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കൊച്ചി: കേരളത്തിലെ പിഎഫ്ഐ കേസിൽ ഒളിവിലായ പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. വളാഞ്ചേരിയിൽ ആക്രിക്കട നടത്തിയിരുന്ന മൊയ്തീൻകുട്ടി പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. പിഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവും കായിക-ആയുധ പരിശീലന വിംങ്ങിൻ്റെ കോർഡിനേറ്ററായിരുന്നു. അധ്യാപകൻ്റെ കൈ വെട്ടിയ കേസിലും പ്രതിയായിരുന്നു മൊയ്തീൻകുട്ടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മൊയ്തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് എൻഐഎ 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, പറവൂർ സ്വദേശി അബ്ദുൾ വഹാബ്, പട്ടാമ്പി സ്വദേശി അബ്ദുൾ റഷീദ്, ആലങ്ങാട് സ്വദേശി മുഹമ്മദ് യാസർ അറാഫത്ത്, എടവനക്കാട് സ്വദേശി അയൂബ് ടി എ എന്നിവരാണ് കേരള പിഎഫ്ഐ കേസിൽ ഇനിയും പിടിയിലാകാനുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming