ചുംബന സമരത്തിനെതിരെ കോടിയേരി

By Web DeskFirst Published Mar 9, 2017, 3:38 PM IST
Highlights

തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തിനെതിരെ നടക്കുന്ന ചുംബന സമരത്തിന് എതിരെ  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സദാചാര പൊലീസിനെതിരെ നടക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന്റെ അംഗീകാരമുള്ളതാവണമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി. സ്വന്തം വീട്ടുകാര്‍  ചുംബന സമരത്തെ  അംഗീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

മറൈന്‍ ഡ്രൈവില്‍ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകരുടെ ഇന്ന് ചുംബന സമരം നടത്തിയിരുന്നു.  സമൂഹ മാധ്യമങ്ങളിലെ കിസ് ഓഫ് ലവിന്‍റെ പേജിലൂടെ നടത്തിയ ആഹ്വാനത്തിന്‍റെ പേരിലായിരുന്നു സമരം. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മറൈന്‍ ഡ്രൈവില്‍ എത്തിയിരുന്നു. 

കിസ് ഓഫ് ലവിനെ കൂടാതെ എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ആഹ്വാനം ചെയ്ത 'സ്‌നേഹ ഇരിപ്പു സമര'വും കെ.എസ്.യു പ്രവര്‍ത്തകരുടെ 'സദാചാര ചൂരല്‍ സമര'വും മറൈന്‍ ഡ്രൈവില്‍ നടന്നു. തിരുവനന്തപുരം കനകകുന്നിലും, കോഴിക്കോട് മാനഞ്ചിറയിലും സമാനമായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.

click me!