കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ രോഗിക്ക് ശുചിമുറികളില്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കാന്‍ കൊടുത്തുവെന്ന് പരാതി

Published : Feb 21, 2017, 05:40 PM ISTUpdated : Oct 04, 2018, 06:18 PM IST
കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ രോഗിക്ക് ശുചിമുറികളില്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കാന്‍ കൊടുത്തുവെന്ന് പരാതി

Synopsis

കൊല്ലം ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് വെള്ളത്തിന് പകരം ശുചിമുറികളില്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കാന്‍ നല്‍കിയതായി പരാതി..വെള്ളിമണ്‍ സ്വദേശി ലീലാഭായി ആണ് ലോഷന്‍ കുടിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായത്.സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇഎസ്ഐ അധികൃതര്‍ തയ്യാറായിട്ടില്ല.

കൊല്ലം വെള്ളിമണ്‍  സ്വദേശി ലീലാഭായിയെ രണ്ട് ദിവസം മുന്‍പാണ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇഎസ്ഐയുടെ രേഖകള്‍ ശരിയാക്കി വരാന്‍ ബന്ധുക്കളോട് ആശുപത്രിയധികൃതര്‍ ആവശ്യപ്പെട്ടു. ദിവസം ഒന്ന് കഴിഞ്ഞിട്ടും ലീലഭായിയുടെ ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കള്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. തിരക്കുമ്പോള്‍ ആശുപത്രിയധികൃതര്‍ ഒഴിഞ്ഞ് മാറിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബഹളം വച്ചതിനെത്തുടര്‍ന്ന് മകളെ മാത്രം കാണാന്‍ അനുവദിച്ചു. മകള്‍ ഇവര്‍ക്ക് വെള്ളം കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ആശുപത്രിയിലെ നഴ്‌സ് കലക്കിവച്ച ലോഷന്‍ നല്‍കിയെന്ന് ലീലാ ഭായി പറയുന്നു. ആശുപത്രിയധികൃതര്‍ വിശദകരണം നല്‍കാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു.

ഇക്കാര്യം അന്വേഷിക്കാന്‍ ഞങ്ങള്‍ വിളിച്ചപ്പോഴും ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് ഫോണ്‍ കട്ടാക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഒരു മാസം പിന്നിട്ട യുദ്ധം, പരിക്കേറ്റത് 300ലധികം അമേരിക്കൻ സൈനികർ, ഗുരുതര പരുക്കുകളിലേറെയും തലയിൽ, മൂന്നാം വിമാന വാഹിനിയും പശ്ചിമേഷ്യയിലേക്ക്
'പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായ് മാറ്റിയെ.......', റാന്നിയിൽ പാട്ടുപാടി യുഡിഎഫ് പ്രചാരണം, തെറ്റെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി