കോതമംഗലം പള്ളി തർക്കം: യാക്കോബായ സഭയുടെ ഹർജി ഹൈക്കോടതി പിഴ ഈടാക്കി തള്ളി

By Web TeamFirst Published Jan 24, 2019, 1:28 PM IST
Highlights

ഗൂഢലക്ഷ്യത്തോടെ നീതിനിർവഹണ സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കം തെറ്റാണെന്ന് കോടതി വിമർശിച്ചു. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് ഹർജിക്കാരനോട് അമ്പതിനായിരം രൂപ പിഴയൊടുക്കാനും വിധിച്ചു.

കൊച്ചി: കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് റമ്പാൻ തോമസ് പോളിന് പോലീസ് സംരക്ഷണം നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. യാക്കോബായ വിഭാഗം ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് ഹർജിക്കാരനോട് അമ്പതിനായിരം രൂപ പിഴയൊടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഗൂഢലക്ഷ്യത്തോടെ നീതിനിർവഹണ സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കം തെറ്റാണെന്നും ഇത് മുളയിലെ നുള്ളി കളയേണ്ട താണെന്നും കോടതി നിരീക്ഷിച്ചു. യാക്കോബായ വിശ്വാസിയായ ബിബിൻ ബേസിലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

click me!